WELCOME-TO-BICHOOS-NANMA-------MUHAMMEDBILAL----PAPATTIL----BADARIYANAGAR----KANNAMANGALAM

2012, ഡിസംബർ 1, ശനിയാഴ്‌ച

കഥ

                            കര്‍ഷകന്റെ അവിവേകം


           ഒരിക്കല്‍ ഒരിടത്ത് ധനികനായ  ഒരു കര്‍ഷകന്‍  ഉണ്ടായിരുന്നു  .  മഹാ പിശുക്കനും ,അത്യഗ്രഹിയുംയിരുന്നു .
അദ്ദേഹം      ഒരിക്കല്‍ വിശന്നു വലഞ്ഞ ഒരു കുറുക്കന്‍ കര്‍ഷകന്റെ കോഴികളില്‍ ഒന്നിനെ പിടിച്ചു തിന്നു . അതിനുള്ള ശിക്ഷ കുറുക്കന് നല്‍കണമെന്ന് കര്‍ഷകന് തോന്നി  അങ്ങിനെ അയാള്‍  കുറുക്കന്‍ കടന്നു പോയ വഴിയില്‍ കെണിയൊരുക്കി  കുറുക്കനെ പിടികൂടി . എന്ത് ശിക്ഷ നല്കനമെന്നയിരുന്നു പിന്നീടുള്ള ആലോചന   അങ്ങിനെ ശിക്ഷ നല്കാന്‍ തയ്യാറായി . ഇതായിരുന്നു ശിക്ഷ . കുറുക്കന്റെ വാലില്‍ ചണനൂല്‍ കെട്ടി എണ്ണയില്‍ മുക്കി വാലിനു തീ കൊളുത്തി . വാലിനു തീപിടിച്ച കുറുക്കന്‍ ജീവനും കൊണ്ടോടി   കുറുക്കന്‍ നേരെ ഓടിയത്  കര്‍ഷകന്റെ വിളഞ്ഞു ഉണങ്ങി കിടക്കുന്ന ഗോതമ്പ്  തൊട്ടത്തിലെക്കയിരുന്നു  കുറുക്കന്റെ വാലില്‍ നിന്നും തീ ഗോതമ്പ് ചെടികളിലേക്ക് പടര്‍ന്നു പിടിച്ചു  . താമസിയാതെ കര്‍ഷകന്റെ ഗോതമ്പ് തോട്ടം മുഴുവനായും കത്തി നശിച്ചു   . ഇതറിഞ്ഞ കര്‍ഷകന്‍ വിലപിച്ചു .    ,...പക്ഷെ  കരഞ്ഞിട്ടു എന്തുഫലം . ധനവാനായിരുന്ന കര്‍ഷകന്‍ ഒരു ദിവസം കൊണ്ട് ദരിദ്രനായി മാറി .
കൂട്ടുകാരെ ......എന്ത് പ്രവര്‍ത്തി ചെയ്യുന്നതിന് മുന്പും ഒരുനിമിഷം ആലോചിക്കുക .. ! 
വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുക .....! .......

   (  ഈ കഥ ഞാന്‍  29-11-2012 നു   2th  ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ഫെസ്റ്നു പറഞ്ഞ കഥയാണ്  കൂട്ടുകര്കെല്ലാം എന്റെ കഥ ഇഷ്ടമായിരിക്കും  എന്ന് വിശ്വസിക്കുന്നു ...)

2012, നവംബർ 30, വെള്ളിയാഴ്‌ച


                     ഇത് ഞാനും എന്‍റെ  കൂട്ടുകാരും . യു . കെ  . ജി  യില്‍
പഠിക്കുമ്പോള്‍ സ്കൂള്‍ ഫെസ്റ്നു    അവതരിപ്പിച്ച  പാട്ട്  

2012, മേയ് 3, വ്യാഴാഴ്‌ച