WELCOME-TO-BICHOOS-NANMA-------MUHAMMEDBILAL----PAPATTIL----BADARIYANAGAR----KANNAMANGALAM

2012, ഡിസംബർ 1, ശനിയാഴ്‌ച

കഥ

                            കര്‍ഷകന്റെ അവിവേകം


           ഒരിക്കല്‍ ഒരിടത്ത് ധനികനായ  ഒരു കര്‍ഷകന്‍  ഉണ്ടായിരുന്നു  .  മഹാ പിശുക്കനും ,അത്യഗ്രഹിയുംയിരുന്നു .
അദ്ദേഹം      ഒരിക്കല്‍ വിശന്നു വലഞ്ഞ ഒരു കുറുക്കന്‍ കര്‍ഷകന്റെ കോഴികളില്‍ ഒന്നിനെ പിടിച്ചു തിന്നു . അതിനുള്ള ശിക്ഷ കുറുക്കന് നല്‍കണമെന്ന് കര്‍ഷകന് തോന്നി  അങ്ങിനെ അയാള്‍  കുറുക്കന്‍ കടന്നു പോയ വഴിയില്‍ കെണിയൊരുക്കി  കുറുക്കനെ പിടികൂടി . എന്ത് ശിക്ഷ നല്കനമെന്നയിരുന്നു പിന്നീടുള്ള ആലോചന   അങ്ങിനെ ശിക്ഷ നല്കാന്‍ തയ്യാറായി . ഇതായിരുന്നു ശിക്ഷ . കുറുക്കന്റെ വാലില്‍ ചണനൂല്‍ കെട്ടി എണ്ണയില്‍ മുക്കി വാലിനു തീ കൊളുത്തി . വാലിനു തീപിടിച്ച കുറുക്കന്‍ ജീവനും കൊണ്ടോടി   കുറുക്കന്‍ നേരെ ഓടിയത്  കര്‍ഷകന്റെ വിളഞ്ഞു ഉണങ്ങി കിടക്കുന്ന ഗോതമ്പ്  തൊട്ടത്തിലെക്കയിരുന്നു  കുറുക്കന്റെ വാലില്‍ നിന്നും തീ ഗോതമ്പ് ചെടികളിലേക്ക് പടര്‍ന്നു പിടിച്ചു  . താമസിയാതെ കര്‍ഷകന്റെ ഗോതമ്പ് തോട്ടം മുഴുവനായും കത്തി നശിച്ചു   . ഇതറിഞ്ഞ കര്‍ഷകന്‍ വിലപിച്ചു .    ,...പക്ഷെ  കരഞ്ഞിട്ടു എന്തുഫലം . ധനവാനായിരുന്ന കര്‍ഷകന്‍ ഒരു ദിവസം കൊണ്ട് ദരിദ്രനായി മാറി .
കൂട്ടുകാരെ ......എന്ത് പ്രവര്‍ത്തി ചെയ്യുന്നതിന് മുന്പും ഒരുനിമിഷം ആലോചിക്കുക .. ! 
വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുക .....! .......

   (  ഈ കഥ ഞാന്‍  29-11-2012 നു   2th  ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ഫെസ്റ്നു പറഞ്ഞ കഥയാണ്  കൂട്ടുകര്കെല്ലാം എന്റെ കഥ ഇഷ്ടമായിരിക്കും  എന്ന് വിശ്വസിക്കുന്നു ...)

2012, നവംബർ 30, വെള്ളിയാഴ്‌ച


                     ഇത് ഞാനും എന്‍റെ  കൂട്ടുകാരും . യു . കെ  . ജി  യില്‍
പഠിക്കുമ്പോള്‍ സ്കൂള്‍ ഫെസ്റ്നു    അവതരിപ്പിച്ച  പാട്ട്  

2012, മേയ് 3, വ്യാഴാഴ്‌ച

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

എന്റെ സച്ചുമോന്‍

ഇതെന്‍റെ സച്ചുമോന്‍ , എന്റെ അനിയനാ അവന്റെ പേര് . മുഹമ്മദ്‌ ബിഷര്‍ . എന്നാണ്
26-09 -2011 .(monday) ആണ് അവന്‍ ജനിച്ചത്‌ . എന്റെ കുഞ്ഞനിയനും , എനിക്കും നല്ലത് വരാന്‍
നിങള്‍ എല്ലാവരും പ്രാര്ത്തിക്കണം ....

2011, ജൂൺ 27, തിങ്കളാഴ്‌ച

വീണ്ടും ഒരു സ്കൂള്‍ വര്‍ഷം...

ഇന്ന് സ്കൂള്‍ തുറക്കുകയാ. രണ്ടു മാസത്തെ അവതി കഴിഞ്ഞു മര്‍കസ് പബ്ലിക്‌ സ്കൂളില്‍ എന്‍റെ എല്ലാ കൂടുകരും ഇന്നുവരും . ഈവര്‍ഷം ഞങ്ങള്‍ ഒന്നാം ക്ലാസ്സിലാ LKG ,യും UKG യും പോലെ അല്ല ഇനി കുറെ പടിക്കാന്‍ കാണും അതുകൊണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം ..


വണ്ടി വരുന്നത് വരെ ഇവിടെ നില്‍ക്കാം .പുറത്തിറങിയാല് ചളിയാ മഴക്കാലമല്ലേ ? ...




ഇവന്‍ പൂട്ടാസ് ,.... എന്‍റെ അനിയനാ... എന്‍റെ കുഞ്ഞിപ്പ ആപാപന്റെ മകന്‍ അവന്റെ പേര് MIDLAJ എന്നാ . ആള്‍ കാണുന്ന പോലെയല്ല ജകജാല വില്ലനാ ..അവനു സ്കൂളില്‍ ഒന്നും പോവണ്ട .രണ്ടു വയസ്സല്ലേ ആയിട്ടുള്ളൂ .. വീട്ടില്‍ അവനാ രാജാവ്‌ . ചെറിയ കുട്ടിയല്ലേ ..... ആ പോട്ടെ ...

2010, ജനുവരി 17, ഞായറാഴ്‌ച

മധുരം


'ഓ ; ഞാനിതൊന്ന് തിന്നു തീര്ത്തോട്ടെ' !... നാജിയുടെ ഒരു സായാഹ്നം ..........
മധുരിക്കും ഓര്മകളോടെ ...
മധുരമീ നിമിഷം ....
മധുരമാം ജീവിതത്തില്‍ .......
മധുവര്‍ണമായ് തെളിയട്ടെ ......!
.......................................................ബിചൂസ് .ബദരിയാനഗര്

2009, ജൂൺ 25, വ്യാഴാഴ്‌ച

ഞാന്‍ ഖുതുബിയില്‍


ആദ്യാക്ഷരത്തിനെറ ലോകത്തിലേക്ക് എന്നോടൊപ്പം കടന്നു വന്ന മുഴുവന്‍ കൂട്ടുകാര്‍ക്കും എന്റെ ഒരായിരം ആശംസകള്‍ നേരുന്നു ...കളിച്ചും, ചിരിച്ചും, പാടിയും,അറിവിന്റെ പുത്തന്‍ ലോകത്തിലേക്ക് പുത്തനുടുപ്പുകളണിഞ് നമുക്കൊന്നായ് സഞ്ചരിക്കാം . ഞാന്‍ മര്‍കസ് ഖുതുബി പബ്ലിക് സ്കൂളില്‍. l. k. g വിദ്യാര്‍ത്ഥിയാണ് .എന്റെ സ്കൂളില്‍ എനിക്ക് ഒരുപാടു നല്ല കൂട്ടുകാരുണ്ട് . നല്ല ടീചെര്‍മാരുണ്ട്. ഞാനും എന്റെ കൂട്ടുകാരും പഠിച്ചു നല്ല കുട്ടികളവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം .
സ്നേഹത്തോടെ ...മുഹമ്മദ്‌ ബിലാല്‍ പാപ്പാട്ടില്‍.. ബദരിയ്യാ നഗര്‍ ...